Advertisment

കുവൈറ്റില്‍ മത്സ്യം - ആടുമാടുകളുടെ മൊത്ത വിപണന കേന്ദ്രങ്ങള്‍ അടച്ചു

New Update

publive-image

കുവൈറ്റ് : മത്സ്യം, കന്നുകാലി മൊത്ത വിപണികൾ അടച്ചിടാൻ കുവൈറ്റ് മുനിസിപ്പാലിറ്റി ഉത്തരവ് കോവിഡ് 19 വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് മത്സ്യം, ആടുമാടുകളുടെ മൊത്ത വിപണന കേന്ദ്രം ഞായറാഴ്ച മുതൽ നിർത്തലാക്കി  . അതേസമയം സഹകരണ സംഘങ്ങൾ, സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ചില്ലറ വ്യാപാരികൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും .

കന്നുകാലി വിപണികൾക്ക് അറവുശാലകൾക്ക് മാത്രം വിൽക്കാൻ അനുവാദമുണ്ട്, അത് പൊതുജനങ്ങൾക്കായി അടച്ചിരിക്കും, അറവുശാലകൾ സഹകരണ സംഘങ്ങൾ, സൂപ്പർമാർക്കറ്റുകൾ, കശാപ്പുകടകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് മത്സ്യം മാംസം വിൽക്കുമെന്ന് മുൻസലപ്പാലിറ്റി അറിയിച്ചു.

corona kuwait
Advertisment