Advertisment

കുവൈറ്റില്‍ കൊറോണ വൈറസ് മുതലെടുത്ത് മാസ്‌ക്കുകള്‍ക്ക്‌ വില വര്‍ധന ; ആറ് മെഡിക്കല്‍ സ്‌റ്റോറുകള്‍ അടച്ചുപൂട്ടി

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ വൈറസ് മുതലെടുത്ത് മാസ്‌ക്കുകള്‍ക്ക് വില വര്‍ധിപ്പിച്ച ആറ് മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടി . വാണിജ്യ വ്യവസായ മന്ത്രി ഖാലിദ്‌ അൽ റൗദാന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണു സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ മന്ത്രി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

publive-image

സാധാരണ മുഖാവരണത്തിനു 100 ഫിൽസും പ്രത്യേക മുഖാവരണത്തിനു 1.350 ഫിൽസുമാണു മന്ത്രാലയം നിശ്ചയിച്ച വില. കരിഞ്ചന്തയിൽ വിൽപന നടത്തുന്നവർക്ക്‌ എതിരെ കർശ്ശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ്‌ നൽകി.

kuwait kuwait latest
Advertisment