Advertisment

കുവൈറ്റില്‍ മനോരോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ആകെ രോഗികളില്‍ നാലിലൊന്ന് പ്രവാസികളും

New Update

publive-image

Advertisment

കു​വൈ​റ്റ് : കുവൈറ്റില്‍ മാനസികാരോഗ്യം നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ മ​നോ​രോ​ഗ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ടി 87,000 പേ​ർ എ​ത്തി​യ​താ​യാ​ണ് ക​ണ​ക്ക്. ഇതില്‍ നാലിലൊന്ന് ആളുകളും പ്രവാസികളാണെന്നതാണ് ഗൌരവതരമായ മറ്റൊരു കണ്ടെത്തല്‍ .

ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കു​വൈ​ത്ത് മ​നോ​രോ​ഗ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​നാ​യി​ഫ് അ​ൽ ഹ​ർ​ബി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2017 ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 2018 ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 87,122 രോ​ഗി​ക​ളാ​ണ് കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തി​യ​ത്. ഇ​തി​ൽ 66,855 കു​വൈ​ത്തി​ക​ളും 20267 വി​ദേ​ശി​ക​ളു​മാ​ണ്.

രോഗികളില്‍ കു​വൈറ്റികള്‍ 76.7 % ​വും പ്രവാസികള്‍ 23.3 % വു​മാ​ണെ​ന്നാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മ​നോ​രോ​ഗ​ത്തി​ന് പ്ര​ത്യേ​ക ഫ​യ​ലു​ക​ളും സ്​​ഥി​രം ചി​കി​ത്സ​യും ന​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണം 60,000 ആ​ണ്. ഏ​കാ​കൃ​ത, ഭീ​തി, മാ​ന​സി​ക സം​ഘ​ർ​ഷം തു​ട​ങ്ങി എ​ല്ലാ​ത​രം മ​നോ​രോ​ഗ​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യു​ണ്ട്. കു​ട്ടി​ക​ൾ​ക്കും സ്​​ത്രീ​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വെ​വ്വേ​റെ വ​കു​പ്പു​ക​ളും സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് കേ​ന്ദ്ര​ത്തി​ൽ സ​ജ്ജീ​ക​രി​ച്ച​ത്.

അ​ടു​ത്ത കാ​ല​ത്താ​യി ചെ​റി​യ​വ​രി​ൽ​പോ​ലും ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ കൂ​ടി​വ​രു​ന്നു​ണ്ട്. 75 ശ​ത​മാ​നം രോ​ഗി​ക​ളും 26 വ​യ​സ്സ് മു​ത​ൽ​ക്കാ​ണ് മ​നോ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്നും ഡോ. ​നാ​യി​ഫ് അ​ൽ ഹ​ർ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു. അതേസമയം ആകെ ജനസംഖ്യയില്‍ സ്വദേശി - വിദേശി ജനസംഖ്യാനുപാതം കണക്കാക്കുമ്പോള്‍ മാനസിക രോഗികളുടെ എണ്ണത്തില്‍ സ്വദേശികളുടെ അനുപാതമാണ് കൂടുതല്‍.

kuwait
Advertisment