Advertisment

കുവൈറ്റില്‍ ഈ ആഴ്ച്ചയോടെ താപനില കുറയുമെന്ന് മെറ്റീരിയോളജിസ്റ്റ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ ഈ ആഴ്ച്ചയോടെ താപനില കുറയുമെന്ന് മെറ്റീരിയോളജിസ്റ്റ്‌. രാജ്യത്ത് ഈ ആഴ്ച്ച അവസാനത്തോടെ താപനില 40 ഡിഗ്രി സെന്റിഗ്രേഡില്‍ താഴെയാകുമെന്നാണ് മെട്രോളജിസ്റ്റായ മുഹമ്മദ് കരം പ്രവചിക്കുന്നത്. ഒക്ടോബറില്‍ പരമാവധി താപനില 37നും 39 ഡിഗ്രി സെന്റിഗ്രേഡിനും ഇടയിലാകുമെന്നും കരം പ്രവചിക്കുന്നു.

Advertisment

publive-image

മഴമേഘങ്ങള്‍ ഉണ്ടാകുമെങ്കിലും മഴ പെയ്യാനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹം പറയുന്നു.

കുവൈറ്റില്‍ ഒക്ടോബര്‍ മാസത്തില്‍ മഴ ആരംഭിക്കാറുണ്ടെന്നും എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം അടുത്ത കാലത്തായി നവംബര്‍ മാസത്തോടെയാണ് മഴക്കാലം ആരംഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഈ വര്‍ഷം രാജ്യത്ത് ശരാശരി 130 മുതല്‍ 150 മില്ലിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.

kuwait kuwait latest
Advertisment