Advertisment

നിയന്ത്രണങ്ങളോടെ കുവൈറ്റില്‍ പള്ളികള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സൂചന

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കുവൈറ്റില്‍ പള്ളികള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തില്‍ ഔഖാഫ് മന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് തീരുമാനമുണ്ടായത്.

പള്ളിയിലേക്കെത്തുന്ന വിശ്വാസികള്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ ശക്തമായി പാലിച്ചിരിക്കണം. പരസ്പരം ഹസ്തദാനം ചെയ്യാനോ ഒരു തരത്തിലുള്ള കൂടിച്ചേരലുകളോ അനുവദിക്കില്ല. നിസ്‌കാരത്തിനായി മുസല്ലകള്‍ കൊണ്ടുവരണം.

അഞ്ച് നേരത്തെ ജമാണത്ത് നമസ്‌കാര സമയത്ത് മാത്രമേ വിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിക്കൂ. വിശ്വാസികള്‍ തമ്മില്‍ സാമൂഹിക അകലം നിര്‍ബന്ധമായി പാലിച്ചിരിക്കണം. നിര്‍ബന്ധിത നമസ്‌കാരം നിര്‍വഹിക്കാന്‍ മാത്രമാണ് അനുവാദം. രോഗികള്‍, വയോധികര്‍, കുട്ടികള്‍ തുടങ്ങിയവരെ പള്ളിയില്‍ പ്രവേശിപ്പിക്കേണ്ടെന്നും തീരുമാനമുണ്ട്.

Advertisment