Advertisment

ശിൽപശാല നയിച്ച്​ ശ്യാമപ്രസാദ് ; ഗസൽമാലയുമായി​ ഷഹബാസ്​ അമൻ

New Update

കുവൈത്ത്​ സിറ്റി: വേറിട്ട അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടി അയര്‍ട്‌കോ മൂവി മാജിക് ഒരുക്കിയ ശില്പശാലയും ഗസല്‍ സന്ധ്യയും. ഇന്ത്യൻ ആർട്ട്​ കമ്പനിയുടെ ബാനറിൽ അയാർട്​കോ മൂവീ ക്ലബിന്​ ഗംഭീര അരങ്ങേറ്റം. സംവിധായകൻ ശ്യാമപ്രസാദ്​ നയിച്ച മുഴുദിന ചലച്ചിത്ര ശിൽപശാല സംഘടിപ്പിച്ച്​ മൂവി ക്ലബ്​ ആദ്യ ചുവടുവെച്ചു. വെള്ളിയാഴ്​ച രാവിലെ മുതൽ വൈകുന്നേരം വരെ അർദിയ പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ കാമ്പസിന് എതിർവശത്തുള്ള ജനാദിരിയ ഹാളിൽ നടന്ന ശിൽപശാലയിൽ ഛായാഗ്രാഹകൻ അളഗപ്പൻ, സംവിധായകൻ ഷിബു ഗംഗാധരൻ, എഡിറ്റിങ്​ ഫാക്കൽറ്റി സിബി ജോസ് ചാലിശ്ശേരി എന്നിവരും ക്ലാസെടുത്തു.

Advertisment

publive-image

പ്രായോഗിക പാഠങ്ങളിലൂന്നിയ പരിശീലനത്തിൽ നൂറോളം പേർ പ​െങ്കടുത്തു. തിരക്കഥ, ഛായാഗ്രഹണം, സംവിധാനം, ലൈറ്റിങ്​, എഡിറ്റിങ്​ തുടങ്ങിയ വിവിധ മേഖലകളിൽ അനുഭവസമ്പത്തി​െൻറ കരുത്തിൽ ആദ്യപാഠങ്ങൾ പകർന്നുനൽകിയ​പ്പോൾ പഠിതാക്കൾക്ക്​ പുതിയ അനുഭവമായിരുന്നു. കുവൈത്തിൽ ആദ്യമായാണ്​ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്​.

publive-image

ഇതൊരു തുടക്കം മാത്രമാണെന്നും തുടർ പരിപാടികളുമായി അയാർട്​കോ മൂവി ക്ലബ്​ കുവൈത്തിലെ ചലച്ചി​ത്ര പ്രേമികൾക്കൊപ്പമുണ്ടാവുമെന്നും ഇന്തൻ ആർട്ട്​ കമ്പനി സി.ഇ.ഒ എം.വി. ജോൺ, അയാർട്​കോ മൂവി ക്ലബ്​ ഡയറക്​ടർ മുനീർ അഹമദ്​ എന്നിവർ പറഞ്ഞു.

publive-image

ഇതിനൊപ്പം വൈകീട്ട്​ ആറരക്ക്​ ‘ഷഹബാസ്​ പാടുന്നു’ എന്ന പേരിൽ ഗസൽ സന്ധ്യയുമുണ്ടായി. പ്രണയവും വിരഹവും ഷഹബാസ്​ അമ​െൻറ സ്വരമധുരിമയിൽ ഗസലായി ഒഴുകിയപ്പോൾ ആയിരത്തിലധികം വരുന്ന ആസ്വാദകർ ഹൃദയംകൊണ്ട്​ ആനന്ദനൃത്തമാടി. പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ദൻ രാജേഷ് ചേർത്തല, തബലിസ്​റ്റ്​ ആനന്ദ്, സിത്താർ വിദഗ്ധൻ കെ.ജെ. പോൾസൺ, കീബോർഡിസ്​റ്റ്​ യാക്സ്ൻ ഗാരി പെരേര തുടങ്ങിയവർ ഷഹബാസിനൊപ്പം കച്ചേരിയിൽ പങ്കെടുത്തു .

publive-image

അന്‍വര്‍ സാദത്ത്, അനില്‍ ആനാഡ്, വിനോദ് വാളൂപറമ്പില്‍, മണികുട്ടന്‍ ഇടക്കാട്ട്, ചിന്നു കോര ജെറി, സണ്ണി ആംബിയില്‍ , ഹബീബ് മുറ്റിച്ചൂര്‍ , മുസ്തഫ , ഷാജഹാന്‍ കൊയിലാണ്ടി , സണ്ണി മണര്‍ക്കാട് , റഫീഖ് എസ് വി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

publive-image

kuwait
Advertisment