Advertisment

കുവൈറ്റിലെ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 40 വയസ്സ് കഴിഞ്ഞ പ്രവാസികളെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് എംപി ; 40 വയസ്സ് കഴിഞ്ഞവര്‍ക്കൊപ്പം രോഗികളെയും വികലാംഗരായ പ്രവാസികളെയും നാടുകടത്തണമെന്ന് ആവശ്യം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 40 വയസ്സ് കഴിഞ്ഞ പ്രവാസികളെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് സഫ അല്‍ ഹാഷിം എംപി . 40 വയസ്സ് കഴിഞ്ഞവര്‍ക്കൊപ്പം രോഗികളെയും വികലാംഗരായ പ്രവാസികളെയും നാടുകടത്തണമെന്ന് എംപി ആവശ്യപ്പെട്ടു.

Advertisment

publive-image

കരടുനിര്‍ദേശം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. രാജ്യത്ത് പ്രവാസികളുടെ എണ്ണം കൂടുന്നത് രാജ്യത്തെ ജനസംഖ്യാ ഘടനയില്‍തന്നെ അപകടകരമായ മാറ്റമുണ്ടാക്കുന്നുവെന്നും കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകുന്നുവെന്നുമാണ് എം.പിയുടെ വാദം.

നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന 40 വയസ് പിന്നിട്ടവരെയും രോഗികളെയും വികലാംഗരെയും നാടുകടത്തുന്നതിനൊപ്പം സ്‍പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവര്‍, ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവര്‍, സ്ഥാപനങ്ങളില്‍ ആവശ്യത്തില്‍ കൂടുതലുള്ള ജീവനക്കാര്‍, സ്പോണ്‍സര്‍ മാറി സ്വകാര്യ സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ തുടങ്ങിയവരെയൊക്കെ നാടുകടത്തണമെന്നാണ് സഫാ അല്‍ ഹാഷിം സമര്‍പ്പിച്ച കരടുനിര്‍ദേശത്തിലുള്ളത്.

തൊഴില്‍ കരാറുകള്‍ക്ക് വിരുദ്ധമായി പല വിദേശികളും ഒന്നിലധികം ജോലികള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ സ്വദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നിര്‍ദേശത്തില്‍ ആരോപിക്കുന്നു.

kuwait kuwait latest
Advertisment