Advertisment

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സ്ഥാപിതമായ കമ്പനിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ടിവരുമെന്ന് എംപി

New Update

കുവൈറ്റ് : കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സ്ഥാപിതമായ കമ്പനിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ടിവരുമെന്ന് ഉമർ അൽ തബ്‌തബാ‌ഇ എംപി പറഞ്ഞു .പുതിയ കമ്പനി നിലവിൽ വന്നിട്ടും ഗാർഹിക തൊഴിലാളികളെ വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനികൾ യഥേഷ്ടം പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

അത്തരം ഓഫിസുകളുടെ ലൈസൻസ് പിൻ‌വലിക്കണം. ഗാർഹികത്തൊഴിലിനായി നിയമിക്കപ്പെടുന്നവർ സ്പോൺസറുടെ അനുമതിയില്ലാതെ രാജ്യത്തിനു പുറത്തുപോകരുതെന്നു തൊഴിൽ കരാറിൽ വ്യവസ്ഥയുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ട് ഫിലിപ്പീൻസ് എംബസിയിൽ സൂക്ഷിക്കും എന്ന് വ്യവസ്ഥയുള്ള കരാർ സർക്കാർ അംഗീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

kuwait kuwait latest
Advertisment