Advertisment

കുവൈറ്റിലേക്ക് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് ഇടനിലക്കാരെ ഒഴിവാക്കിയാകണമെന്ന് എം‌പി

New Update

കുവൈറ്റ് : കുവൈറ്റിലേക്ക് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് ഇടനിലക്കാരെ ഒഴിവാക്കിയാകണമെന്ന് ഉമർ അൽ തബ്‌തബാ‌ഇ എം‌പി .എങ്കിൽ നിലവിൽ നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞ നിരക്ക് നൽകിയാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. 990 ദിനാർ ആണു സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ്. ഇടനിലക്കാരില്ലെങ്കിൽ 350 ദിനാർ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലെ കുവൈത്ത് എംബസികളിൽ സിറ്റിസൻ സർവീസ് വിഭാഗത്തിൽ പ്രത്യേക കൗണ്ടറുകൾ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെയും ഫിലിപ്പീൻസിലെയും കുവൈത്ത് എംബസികളിൽ ജോലിചെയ്യുന്ന ചില ജീവനക്കാരെ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി സമിതിയെ നിയോഗിച്ചതായി വിദേശമന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

kuwait kuwait latest
Advertisment