Advertisment

മുഹബ്ബത്ത്‌ കൂട്ടായ്മ - കുവൈത്ത്‌ ക്രിസ്തുമസ്‌ ന്യൂഇയർ പരിപാടി സഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്‌:  കുവൈത്തിൽ വീട്ടു ജോലിക്കാരെയും സാധാരണക്കാരെയും ഒരു കുടകീഴിൽ അണിനിരത്തി കലയേയും ചാരിറ്റിയേയും മുൻനിരത്തി പ്രവർത്തിക്കുന്ന മുഹബ്ബത്ത്‌ കൂട്ടായ്മ ക്രിസ്തുമസ്‌ ന്യൂഇയർ പ്രോഗ്രാം സഘടിപ്പിച്ചു.

Advertisment

publive-image

ഉച്ചയ്ക്ക്‌ തുടങ്ങിയ പരിപ്പാടിയിൽ മുഹബ്ബത്തിന്റെ കലാകാരന്മാർ അണിനിരന്ന മാർഗ്ഗം കളി, ഒപ്പന, ഡാൻസ്‌, കോൽക്കളി തുടങ്ങിയ വിവിധ കലാപരിപ്പാടികൾ നിയാസ്‌ മജീദ്‌, നവാസ്‌ അലി, ഫൈസൽ, ജിൽജിത്ത്‌ എന്നീ കോഡിനേറ്റർമാരുടെ നേത്യത്വത്തിൽ അരങ്ങേറി.

വൈകിട്ട്‌ ക്രിസ്തുമസ്‌ കേക്ക്‌ മുറിക്കലോട്‌ തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡണ്ട്‌ കബീർ മണ്ണാർക്കാട്‌ അധ്യക്ഷത വഹിച്ചു. യൂണിമണി ബിസ്സിനസ്‌ ടവലപ്‌മന്റ്‌ മാനേജർ രഞ്ജിത്ത്‌ എസ്‌ പിള്ള ഉത്ഘാടനം ചെയ്തു.

കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളായ അലി മാണിക്കോത്ത്‌, മനോജ്‌ മാവേലിക്കര, മുബാറക്ക്‌ കബ്രാത്ത്‌ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. ജന. സെക്രട്ടറി അൻസാർ കൊല്ലം സ്വാഗതവും ട്രഷറർ ഷുഹൈൽ ബല്ല നന്ദിയും പറഞ്ഞു.

തുടർന്ന് കോമഡി ഉത്സവം ഫെയിം ജോബിയുടെ ഷോ, ഷൈജു, ജൂനിയർ ഉദിത് നാരായൺ റസാഖ്, ശ്രുതി എന്നിവരുടെ ഗാനമേളയും പ്രോഗ്രാമിന് മാറ്റ്കൂട്ടി. ഖാലിദ്‌, ഷെബിൻ, അബ്ദുള്ള കടവത്ത്, ഷെഫീഖ്, മുനീർ, നൗഫൽ, രജനി, വനജ, മേഘ, സിറാജ്, പ്രസാദ്, ലിവി, സാറ, അലി, സന്ധ്യ, സിന്ധു, അബ്ദുൽജലീൽ, അസീസ്, റഷീദ്‌ മമ്മൂസ്, മെഹമൂദ് പെരുമ്പ എന്നിവർ നേത്യത്വം നൽകി.

kuwait
Advertisment