Advertisment

നഗര സൗന്ദര്യവല്‍ക്കരണത്തി നൊരുങ്ങി കുവൈറ്റ്; കെട്ടിടങ്ങള്‍ കൃത്യമായി പരിപാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി

New Update

കുവൈറ്റ്: കുവൈറ്റില്‍ കൃത്യമായി കെട്ടിടങ്ങള്‍ പരിപാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടികളുമായി മുനിസിപ്പാലിറ്റി വകുപ്പ്. നഗര സൗന്ദര്യവല്‍ക്കരണവും ഒപ്പം കെട്ടിടങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പാലിറ്റി പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

Advertisment

publive-image

വൃത്തിയില്ലാത്തതും കൃത്യമായി പരിപാലിക്കാത്തതുമായ കെട്ടിടങ്ങള്‍ക്കെതിരെയാകും നിയമനടപടി എടുക്കുക. സിറ്റി പരിധിയിലെ കെട്ടിടങ്ങള്‍ പുറംകാഴ്ചയ്ക്കു ഭംഗിയുള്ളവിധം ക്രമീകരിക്കണമെന്ന നിര്‍ദേശം പാലിച്ചില്ലെങ്കില്‍ 800 ദിനാര്‍ മുതല്‍ 1000 ദിനാര്‍ വരെ പിഴ അടയ്‌ക്കേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നിര്‍ദേശം പാലിക്കാത്ത കെട്ടിട ഉടമകള്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പ് പരിഗണിക്കാത്തവര്‍ക്കെതിരെയാകും നിയമനടപടിയും പിഴയും ചുമത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. ഇവയുടെ മേല്‍നോട്ടത്തിനായി മുനിസിപ്പാലിറ്റിയുടെ എമര്‍ജന്‍സി സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് കെട്ടിടം ഉടമകള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട് എന്നും അധികൃതര്‍ പറഞ്ഞു.

kuwait kuwait latest
Advertisment