Advertisment

കുവൈറ്റിലേയ്ക്ക് സിറിയയില്‍ നിന്നും കൊണ്ടുവന്ന കച്ചപ്പുകളിൽ കണ്ടെത്തിയത് 36 കോടിയോളം രൂപ വിലവരുന്ന മയക്കു മരുന്ന് ഗുളികകള്‍. നടന്നത് സമീപ കാലത്തെ വന്‍ മയക്കുമരുന്ന് വേട്ട

New Update

publive-image

കുവൈറ്റ്‌ : കുവൈറ്റില്‍ അന്താരാഷ്ട്ര വിപണിയിൽ 36 കോടിയോളം രൂപ വിലവരുന്ന മയക്കു മരുന്ന് ഗുളികകൾ പിടികൂടി. രാജ്യത്തെ ഞെട്ടിച്ച വന്‍ മയക്കുമരുന്ന് വേട്ടയാണ് അരങ്ങേറിയത്. ഷുവൈഖ് കസ്റ്റംസ് അധികൃതർ ആണ് സിറിയയിൽ നിന്നും രാജ്യത്തേയ്ക്ക് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

സിറിയയില്‍ നിന്നും കൊണ്ടുവന്ന ടൊമാറ്റോ കച്ചപ്പുകളിൽ ഒളിപ്പിച്ചു കടത്തികൊണ്ട് വന്ന നിലയിലായിരുന്നു ഇവ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ദശ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന് ശേഖരമാണിത്. അടുത്തകാലത്ത് കുവൈറ്റില്‍ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. രാജ്യത്തേയ്ക്ക് ലഹരി വസ്തുക്കളുടെ കടത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസും നര്‍ക്കോട്ടിക് വിഭാഗവും അതീവ ജാഗ്രതയിലാണ്.

kuwait
Advertisment