Advertisment

കുവൈറ്റില്‍ കൊറോണ പ്രതിസന്ധിക്കിടെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. പ്രവാസികളുടെ ബാങ്ക് വായ്​പാ തിരിച്ചടവുകള്‍ക്ക് 6 മാസത്തെ സാവകാശം അനുവദിക്കാന്‍ തീരുമാനം

New Update

publive-image

Advertisment

കുവൈറ്റ് : കൊറോണ പ്രതിസന്ധിക്കിടെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. കുവൈറ്റില്‍ പ്രവാസികളുടെ ബാങ്ക് വായ്​പാ തിരിച്ചടവുകള്‍ക്ക് ആറുമാസത്തെ സാവകാശം അനുവദിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു . ക്രെഡിറ്റ് കാര്‍ഡുകളുടെ തവണകള്‍ക്കും മാനദണ്ടങ്ങള്‍ക്ക് വിധേയമായി ഇത് ബാധകമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

പ്രവാസികളുടെ വായ്പാ മൊറട്ടോറിയം സംബന്ധിച്ച ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കുവൈത്ത്​ ബാങ്കിങ്​ അസോസിയേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരമാണ്  ഞായറാഴ്​ച ഗൾഫ്​ ബാങ്ക്​, എൻ.ബി.കെ, അഹ്​ലി ബാങ്ക്, സി.ബി.കെ, കെ.എഫ്​.എച്ച്​​ തുടങ്ങിയ പ്രധാന തദ്ദേശീയ ബാങ്കുകളെല്ലാം എല്ലാ ഉപഭോക്​താക്കളുടെയും വായ്​പ തിരിച്ചടവിന്​ ആറുമാസത്തെ സാവകാശം അനുവദിച്ച്​ അറിയിപ്പ്​ നൽകിയത് .

കുവൈത്ത് പൗരന്മാരുടെ വായ്​പ തിരിച്ചടവിനു കുവൈത്ത് ബാങ്കിങ് അസോസിയേഷൻ കഴിഞ്ഞ ആഴ്ച ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍  കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്​ വിദേശികളെയാണ്​.

publive-image

തൊഴില്‍ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടി ആയിരുന്നു. കമ്പനികള്‍ പലതും ഭാഗികമായോ ആല്ലാതെയോ പ്രവര്‍ത്തിക്കാത്ത സ്ഥിതിയുണ്ട്. ഇത്  കാരണം നിരവധി പേരുടെ വരുമാനം നിലക്കുകയോ നാമമാത്രമാവുകയോ ചെയ്​തിട്ടുണ്ട്​.

വരുമാനമില്ലാതെ രാജ്യത്ത് തങ്ങേണ്ടി വരുമ്പോള്‍ വാടക, ദൈനംദിന ചിലവുകള്‍ എല്ലാം പ്രവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതിനിടെ ബാങ്ക്​ വായ്​പ തിരിച്ചടവ്​ പ്രവാസികള്‍ക്ക് ആലോചിക്കാന്‍ കൂടി കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തില്‍ ബാങ്കുകളുടെ പുതിയ തീരുമാനം പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത് ​.

kuwait
Advertisment