Advertisment

കുവൈറ്റില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കാന്‍ പുതിയ നിബന്ധന : ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സിന് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കാന്‍ പുതിയ നിബന്ധന ഏര്‍പ്പെടുത്തി . ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സിന് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നതാണ് പുതിയ നിബന്ധന . ഇതോടെ നിരവധി കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കല്‍ പ്രതിസന്ധിയിലായി.

Advertisment

publive-image

ആറ് മാസം ലൈസന്‍സ് കാലാവധിയില്ലാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ ഇഖാമ പുതുക്കാതെ മടക്കി അയക്കുന്നു. വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് ലൈസന്‍സ് പുതുക്കാനാണ് നിര്‍ദേശം.

സ്ഥാപനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ലൈസന്‍സുകളാണ് ലഭിക്കുന്നത്. ഇതിന്റെ കാലാവധി കഴിയാറുമ്പോള്‍ പുതുക്കുകയായിരുന്നു പതിവ്. എന്നാല്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് കാലാവധി കൂടി പരിശോധിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ താമസകാര്യ വകുപ്പ്.ഇത് കാരണം നിരവധി സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് കാലാവധി കഴിയുന്നതിന് മുന്‍പ് പുതുക്കേണ്ട അവസ്ഥയുണ്ട്.

kuwait kuwait latest
Advertisment