Advertisment

കുവൈറ്റിന് ആവശ്യമുള്ള പ്രവാസികളെ മാത്രം നിലനിര്‍ത്തി സ്വദേശ വത്ക്കരണം നടപ്പിലാക്കുമെന്ന് ഖലീല്‍ അല്‍ സാലിഹ്‌

New Update

കുവൈറ്റ് : കുവൈറ്റിന് ആവശ്യമുള്ള പ്രവാസികളെ മാത്രം നിലനിര്‍ത്തി സ്വദേശി വത്ക്കരണം നടപ്പിലാക്കുമെന്ന് കുവൈറ്റ് പാര്‍ലമെന്റ് സമിതി മേധാവി ഖലീല്‍ അല്‍ സാലിഹ് അറിയിച്ചു.സ്വകാര്യ മേഖലകളിലെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ സ്വദേശികളെയല്ലാതെ പ്രവാസികളെ നിയമിക്കാന്‍ ഇനി അനുവദിക്കില്ല. 2023 ഓടു കൂടി പൊതുമേഖലയില്‍ സ്വദേശി വത്ക്കരണം പൂര്‍ണ്ണമായും നടപ്പിലാക്കും. പ്രവാസികളെ പൂര്‍ണ്ണമായും ഒഴിവാക്കും.

publive-image

സ്വദേശിവത്​കരണം ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് സമിതി യോഗം ഉടൻ ചേരും. സ്വദേശികൾക്കിടയിൽ കൂടിവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തുകയാണ് ഇപ്പോഴത്തെ വലിയ വെല്ലുവിളി. ഇക്കാര്യത്തിൽ വിവിധ ഡിപ്പാർട്ടുമെൻറുകൾ കൈക്കൊണ്ട നടപടികൾ വിലയിരുത്തുമെന്നും ഖലീൽ അൽ സാലിഹ് കൂട്ടിച്ചേർത്തു.

kuwait kuwait latest
Advertisment