Advertisment

കുവൈറ്റില്‍ കുടുംബവാസ മേഖലയിൽ ബാച്‌ലർമാർക്ക് താമസ സൗകര്യം നല്‍കിയാല്‍ 1,000 മുതൽ 10,000 ദിനാർ വരെ പിഴ. പകരം ലേബർ സിറ്റികൾ സ്ഥാപിക്കാന്‍ ആലോചന

New Update

publive-image

Advertisment

കുവൈറ്റ് ∙ കുവൈറ്റില്‍ കുടുംബവാസ മേഖലയിൽ വിദേശി ബാച്‌ലർമാർക്ക് താമസ സൗകര്യം നൽകുന്നതിനെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍. ഇത്തരം മേഖലകളില്‍ ബാച്‌ലർമാർക്ക് താമസ സൗകര്യം നൽകുന്ന ഉടമകളിൽനിന്ന് 1,000 മുതൽ 10,000 ദിനാർ വരെ പിഴ ഈടാക്കാനാണ് പുതിയ നീക്കം. ഇതിനായി മുനിസിപ്പൽ നിയമത്തിൽ വരുത്തേണ്ട ഭേദഗതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചതായി മുനിസിപ്പാലിറ്റിയിലെ പരാതികൾ സംബന്ധിച്ച കമ്മിറ്റി മേധാവി മിഷാൽ അൽ ഹംദാൻ അറിയിച്ചു. കെട്ടിട ഉടമകൾക്കെതിരെ പ്രോസിക്യൂഷൻ നടപടികളും ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

രാജ്യത്തു തൊഴിൽ മേഖലയിൽ 12 ലക്ഷം വിദേശി ബാച്‌ലർമാരുണ്ടെന്നാണ് കണക്ക്. മൊത്തം വിദേശി ജനസംഖ്യയുടെ 35% ആണിത്. നിലവിൽ ബാച്‌ലർമാർക്കുള്ള പാർപ്പിട സൗകര്യത്തിന്റെ കുറവ് കൂടി കണക്കിലെടുക്കേണ്ടതുണ്ട്. പുതിയ ലേബർ സിറ്റികൾ സ്ഥാപിക്കുകയാണ് പ്രധാന പരിഹാര മാർഗം.

കുടുംബവാസ മേഖലയിൽ താമസിക്കുന്ന ബാച്‌ലർമാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചു മുനിസിപ്പാലിറ്റിയുടെ പൂർണ നിരീക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രാലയം, സിവിൽ ഐഡി അധികൃതർ, പൊലീസ്, മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട സംവിധാനവും വേണം. ഇടപെടലുകൾ സംബന്ധിച്ച് പ്രസ്തുത സമിതി പ്രതിവാര അവലോകനവും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക പ്രശ്നങ്ങൾക്കു കാരണമാകുമെന്നതിനാലാണ് കുടുംബവാ‍സ മേഖലകളിലെ വിദേശി ബാച്‌ലർമാരെ ഒഴിപ്പിക്കുന്നതെന്നാണ് വിശദീകരണം . റുമൈതിയയിൽ അത്തരമൊരു കേന്ദ്രത്തിൽ മദ്യനിർമാണം നടത്തുന്നതായി കണ്ടെത്തിയിരുന്നു .

kuwait lateat
Advertisment