Advertisment

റി​ഗ്ഗ​ഇ​യി​ൽ പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ഖാ​മ കാ​ര്യാ​ല​യം ഇന്ന്‌ മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ റിഗ്ഗയില്‍ നിര്‍മ്മിച്ച ഇഖാമ കാര്യാലയം ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഇഖാമ കാര്യാലയമാണ് ഇന്നുമുതല്‍ റിഗ്ഗയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Advertisment

publive-image

റി​ഗ്ഗ​ഇ​യി​ലെ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മാ​ണ് പു​തി​യ പാ​സ്​​പോ​ർ​ട്ട്-​ഇ​ഖാ​മ കാ​ര്യാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തി​ന് മു​മ്പ് റെ​സി​ഡ​ൻ​ഷ്യ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ദ​ജീ​ജി​ലെ ഇ​ഖാ​മ കാ​ര്യാ​ല​യ​ത്തെ​യാ​യി​രു​ന്നു ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലു​ള്ള​വ​ർ സ​മീ​പി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

വ​കു​പ്പി​ൽ പ​രി​ഷ്ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​​ൻറ ഭാ​ഗ​മാ​യാ​ണ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു

kuwait kuwait latest
Advertisment