Advertisment

മൗലിദ് സദസ്സും വിദ്യാർത്ഥി ഫെസ്റ്റും സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

സാല്‍മിയ: കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസില്‍ ഹവല്ലി മേഖലയും സാല്‍മിയ മദ്രസത്തുന്നൂറും സംയുക്തമായി സംഘടിപ്പിച്ച മജ്ലിസുന്നൂര്‍-മൗലിദ് സദസ്സും വിദ്യാർത്ഥി ഫെസ്റ്റും ഇസ്‌ലാമിക് കൗൺസില്‍ പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിയിൽ മദ്രസത്തുനൂർ പ്രെസിഡണ്ട് അഷ്‌റഫ് തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക് കൗൺസില്‍ വൈസ് ചെയര്മാന് ഉസ്മാൻ ദാരിമി അനുഗ്രഹ പ്രഭാഷണം നടത്തി. അബ്ദുൽ ഗഫൂർ ഫൈസി (ഇസ്‌ലാമിക് കൗൺസില്‍ ജന. സെക്രട്ടറി) ആശംസ നേർന്നു.

Advertisment

publive-image

മുഹമ്മദലി ഫൈസി, ഇഖ്‌ബാൽ ഫൈസി, നാസർ കോഡൂർ, ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, ശംസുദ്ധീൻ മൗലവി, കുഞ്ഞിമുഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ ഹമീദ് അൻവരി, അഷ്‌കർ അലി, ശിഹാബ് മാസ്റ്റർ, ഇഖ്‌ബാൽ മാവിലാടം,സുല്‍ഫീഖര്‍ അലി, ഫായിസ് ബേക്കൽ, ശിഹാബ് കൊടുങ്ങല്ലൂർ, അലി കുഞ്ഞി, മുനീർ അടൂർ, പി.പി.ഇബ്രാഹിം സംബന്ധിച്ചു.

വിദ്യാർത്ഥികളുടെ വിവിധ ഇനം പരിപാടികൾക്ക് മദ്രസത്തുനൂർ പ്രിൻസിപ്പാൾ സൈനുൽ ആബിദ് ഫൈസി, അബ്ദു കുന്നുംപുറം, അബ്ദുൽ ലത്തീഫ് മൗലവി എന്നിവർ നേതൃത്വം നൽകി. ഫഹാഹീല്‍ ദാറു തഅ് ലീമുല്‍ ഖുര്‍ആന്‍ മദ്രസ വിദ്യാർത്ഥികളുടെ ദഫ് പ്രദർശനത്തിന് ആദിൽ മുഹമ്മദ്, അക്ബർ എന്നിവർ നേതൃത്വം നൽകി.

ഇസ്‌ലാമിക് കൗൺസില്‍ കേന്ദ്ര ഭാരവാഹികൾ, മേഖലാ ഭാരവാഹികൾ, മദ്രസത്തുനൂർ PTA ഭാരവാഹികൾ തുടങ്ങിയവർ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം നടത്തി. മദ്രസത്തുനൂർ ജന. സെക്രട്ടറി നിസാർ അലങ്കാർ സ്വാഗതവും ഇസ്‌ലാമിക് കൗൺസില്‍ ഹവല്ലി മേഖല സെക്രട്ടറി സുബൈർ സൽവ നന്ദിയും പറഞ്ഞു.

kuwait
Advertisment