Advertisment

ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം കൊവിഡ് ബാധിച്ച ഗാര്‍ഹിക തൊഴിലാളികള്‍ രണ്ടാമത്തെ ഡോസും സ്വീകരിക്കണം; രണ്ട് ഡോസുകളും സ്വീകരിക്കാത്തവര്‍ക്ക് കുവൈറ്റ് പ്രവേശനാനുമതി നല്‍കിയേക്കില്ല

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം വിദേശത്ത് വച്ച് രോഗബാധിതരായ, ഗാര്‍ഹിക തൊഴിലാളികള്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം, ഓഗസ്റ്റ് ഒന്നിന് ശേഷം കുവൈറ്റില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതരെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

publive-image

ഫൈസര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം കൊവിഡ് ബാധിച്ചവര്‍, രോഗമുക്തരായി 10 ആഴ്ചകള്‍ക്കു ശേഷവും, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 16 ആഴ്ചകള്‍ക്കു ശേഷവുമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment