Advertisment

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നേരിട്ട് കുവൈറ്റിലെത്താം; ഇടത്താവളങ്ങളില്‍ കഴിയേണ്ട

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതി ലഭിച്ചവര്‍ 'ട്രാന്‍സിറ്റ്' രാജ്യങ്ങളില്‍ 14 ദിവസം കഴിയേണ്ടതില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റില്‍ അംഗീകാരമുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി.

publive-image

ഇവര്‍ കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന 72 മണിക്കൂറിനുള്ളിലെ പിസിആര്‍ പരിശോധനഫലം ഹാജരാക്കിയാല്‍ മതി. ഒരാഴ്ചത്തെ ഹോം ക്വാറന്റൈന്‍ കാലയളവിലും പരിശോധനാഫലം നെഗറ്റീവാണെങ്കില്‍, ക്വാറന്റൈന്‍ അവസാനിപ്പിക്കാനും സാധിക്കും. കുട്ടികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാണോ എന്ന കാര്യത്തില്‍ മന്ത്രിസഭ ഉടന്‍ തീരുമാനം പുറപ്പെടുവിച്ചേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

kuwait
Advertisment