Advertisment

കുവൈറ്റില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് റെസ്‌റ്റോറന്റുകളിലും, വാണിജ്യ സമുച്ചയങ്ങളിലും പ്രവേശനാനുമതി ഞായറാഴ്ച മുതല്‍; ഫീല്‍ഡ് ടീമുകളുടെ പരിശോധന ഈ സ്ഥലങ്ങളില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് റെസ്റ്റോറന്റിലും, വാണിജ്യ സമുച്ചയങ്ങളിലും പ്രവേശനാനുമതി നല്‍കിയുള്ള മന്ത്രിസഭാ തീരുമാനം അടുത്ത ഞായറാഴ്ച മുതല്‍ നടപ്പിലാക്കും. തീരുമാനം നടപ്പിലാക്കുന്നതിനായി വാണിജ്യ സമുച്ചയങ്ങളുടെ പ്രവേശന കവാടങ്ങളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഫീല്‍ഡ് ടീമുകളെ നിയോഗിക്കുമെന്ന് സമിതിയുടെ ഉപ ചെയര്‍മാനും കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഡയറക്ടര്‍ ജനറലുമായ അഹമ്മദ് അല്‍ മന്‍ഫൂഹി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ക്യാപിറ്റൽ മുനിസിപ്പാലിറ്റി ടീം അവന്യൂസ് മാളിലും, ജഹ്‌റ മുനിസിപ്പാലിറ്റി ടീം സ്ലായിൽ അൽ ജഹ്‌റയിലെ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലും, അഹ്മദി മുനിസിപ്പാലിറ്റി ടീം ഗേറ്റ് മാൾ കോംപ്ലക്‌സിലും, മുബാറക് അൽ കബീർ മുനിസിപ്പാലിറ്റി ടീം റെസ്‌റ്റോറന്റുകളിലും കഫേകളിലും, ഹവാലി മുനിസിപ്പാലിറ്റി ടീം ബാർബർ സലൂണുകളിലും ഞായറാഴ്ച പരിശോധന നടത്തും.

Advertisment