Advertisment

ഞായറാഴ്ച മുതലുള്ള പ്രവേശനാനുമതി; നിര്‍ദ്ദേശങ്ങളുമായി കുവൈറ്റ് അവന്യൂസ് മാള്‍

New Update

publive-image

Advertisment

കുവൈറ്റ്: വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കാനുള്ള മന്ത്രിസഭ തീരുമാന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കുവൈറ്റിലെ അവന്യൂസ് മാള്‍. ഞായറാഴ്ച മുതല്‍ 'കുവൈറ്റ് മൊബൈല്‍ ഐഡി'/'ഇമ്മ്യൂണ്‍ ആപ്പ്', സിവില്‍ ഐഡി എന്നിവ മാളില്‍ എത്തുന്നവരുടെ കൈവശമുണ്ടാകണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

publive-image

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍, ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍, 90 ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് ഭേദമായവര്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഇളവ് ലഭിച്ചവര്‍ (ആരോഗ്യമന്ത്രാലയം അംഗീകരിച്ച തെളിവുകളോടൊപ്പം), 16 വയസിന് താഴെയുള്ളവര്‍ക്ക് എന്നിവര്‍ക്കാണ് പ്രവേശനാനുമതി.

Advertisment