Advertisment

കുവൈറ്റിൽ ഉത്സവ അന്തരീക്ഷം സൃഷ്ടിച്ചു ചെട്ടികുളങ്ങര കുംഭഭരണി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി :- ചെട്ടികുളങ്ങര അമ്മ പ്രവാസിസേവാ സമിതി കുവൈറ്റ് (CAPSS Kuwait) സംഘടിപ്പിച്ച ഭരണി കാഴ്ചകൾ 2019 ഉത്സവഅന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ആയിരകണക്കിന് ആളുകൾക്ക് ദൃശ്യ ശ്രവ്യ അനുഭവമായി. ചടങ്ങുകൾ നാമസങ്കീർത്തനത്തിന്റെ കോകിലം പ്രശാന്ത് വർമ്മ ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ശാന്ത മറിയം മുഖ്യ അതിഥി ആയ ചടങ്ങിൽ സംഘടനപ്രസിഡന്റ്  മുരളീധരൻ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഓണാട്ടുകരയുടെ ജയവിജയൻമാരായ പ്രമോദ് ശൈലനന്ദിനി,പ്രദീപ് ശൈലനന്ദിനി, സംഘടനയുടെ അഡ്വൈസറി ബോർഡ് മെമ്പർ  ബിനോയ്ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽസെക്രട്ടറിആകാശ് ഹേമന് സ്വാഗതംപറഞ്ഞ ചടങ്ങിൽ സംഘടനയുടെ ട്രഷറർ സജി ഗോവിന്ദ് നന്ദിയും രേഖപ്പെടുത്തി.

ഭരണി കാഴ്ചകൾ 2019 ന്റെ സുവനീയർ സംഘടനയുടെ അഡ്വൈസറി ബോർഡ് മെമ്പർ അനൂപ്, പ്രശാന്ത് വർമ്മക്കു നൽകി പ്രകാശനം ചെയ്തു. സംഘടനയുടെ ആദരവ് പ്രശാന്ത് വർമ്മക്കു ജയപാലൻ നായർ പൊന്നാട അണിയിച്ചു നൽകുകയും പ്രമോദ്& പ്രദീപ് എന്നിവർക്ക് രാജേഷും, കിഷോറും പൊന്നാട അണിയിക്കുകയും ചെയ്തു.

ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ശാന്ത മറിയത്തിനു ജോയിന്റ് ട്രഷറർ രഞ്ജിത് പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് ഭാരതാഞ്ജലി ഡാൻസ് സ്കൂൾ,ചിലമ്പൊലി സ്കൂൾ ഓഫ്ഡാൻസ് എന്നിവർ അവതരിപ്പിച്ച ചെട്ടികുളങ്ങര അമ്മയെ പ്രകീർത്തിച്ചുള്ള നൃത്യ നൃത്തങ്ങൾ ഏവരിലും ഹൃദ്യമായ അനുഭവം ഉളവാക്കി.

publive-image

രോഹിത് ശ്യാം,വിനായക വർമ്മ, ബാലകൃഷ്ണൻ എന്നിവരുടെ ഭക്തിഗാനങ്ങൾ ചടങ്ങുകൾക്ക് മിഴിവേകി.ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാരന്മാർക്കൊപ്പം ഓണാട്ടുകരയുടെ ജയവിജയന്മാരായ പ്രമോദിന്റെയും പ്രദീപിന്റെയും കുത്തിയോട്ട പാട്ടിന്റെ ശബ്ദമാധുര്യവും കൂടി ആയപ്പോൾ ഭക്ത ജനങ്ങൾ ചെട്ടികുളങ്ങരയിൽ എത്തിച്ചേർന്ന അനുഭൂതിയാണ് ഉണ്ടായത്. നൂറുകണക്കിന് താലപ്പൊലിയും,വാദ്യമേളങ്ങളുമായി ആനയിച്ച കെട്ടുകാഴ്ച അക്ഷരാർത്ഥത്തിൽ കുവൈറ്റിനെ മറ്റൊരു ചെട്ടികുളങ്ങര ആക്കി മാറ്റുക ആയിരുന്നു.

തുടർന്ന് നാമസങ്കീർത്തനകോകിലം  പ്രശാന്ത് വർമയും സംഘവും അവതരിപ്പിച്ച മാനസ ജപലഹരി ആയിരകണക്കിന് ഭക്ത ജനങൾക്ക് വേറിട്ട അനുഭവമായി. സുശാന്തും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം ഭക്ത ജനങ്ങളുടെ കാതുകൾക്ക് ഇമ്പമേകി.

നൂറു കണക്കിന് അംഗനമാരുടെതാലപ്പൊലിയുടെ സാനിധ്യത്തിൽ ദീപാരാധനയും നടത്തി.

publive-image

5500ൽ അധികം ഭക്തജനങ്ങൾക്ക് അമ്മയുടെ ഇഷ്ട വഴിപാടായ കഞ്ഞിയും, അസ്ത്രവും, മുതിരപ്പുഴുക്കും, അവിലും, ഉണ്ണിയപ്പവും, ഇല അടയും, കടുമാങ്ങയും, പപ്പടവും , പഴവും അടങ്ങിയ കഞ്ഞി സദ്യ നൽകുകയുണ്ടായി.

സംഘടനയുടെ ഭാരവാഹികൾ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാകലാകാരന്മാർക്കും കലാകാരികൾക്കും സംഘടനയുടെ പേരിൽ ഉപഹാരം നൽകി അനുമോദിച്ചു. കലാപരിപാടികൾ അരങ്ങേറിയ വേദിയെ ജിഷയും, സിന്ധുവും നിയന്ത്രിച്ചു.

തികച്ചും ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി (CAPSS Kuwait) സംഘടിപ്പിച്ച കുംഭഭരണി മഹോത്സവത്തിനു തിരശീല വീണു.

kuwait
Advertisment