Advertisment

പാസ്‌പോര്‍ട്ട് പുതുക്കിയവര്‍, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പാസ്‌പോര്‍ട്ട് നമ്പര്‍ ഭേദഗതി ചെയ്യണം; നിര്‍ദ്ദേശവുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അടുത്തിടെ പാസ്‌പോര്‍ട്ട് പുതുക്കിയവര്‍, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പാസ്‌പോര്‍ട്ട് നമ്പര്‍ ഭേദഗതി ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം. എക്‌സിബിഷന്‍ ഗ്രൗണ്ടിലെ 'ആസ്‌ക് മീ' ഓഫീസില്‍ ഇതിനായുള്ള സേവനം ലഭ്യമാണ്.

ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനക്ക, ഫൈസര്‍ വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിക്കുന്നവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, പാസ്‌പോര്‍ട്ട് പുതുക്കിയവര്‍, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പാസ്‌പോര്‍ട്ട് നമ്പര്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ഇത് അനിവാര്യമാണ്.

പൊതുജനങ്ങളുടെ സംശയനിവാരണത്തിനും, പാസ്‌പോര്‍ട്ട് നമ്പര്‍ മാറ്റുന്നതിനും, എക്‌സിബിഷന്‍ ഗ്രൗണ്ടിലെ കുവൈറ്റ് വാക്‌സിനേഷന്‍ സെന്ററിലുള്ള 'ആസ്‌ക് മീ' ഓഫീസിന് സുപ്രധാന പങ്കു വഹിക്കാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisment