Advertisment

എയര്‍പോര്‍ട്ട് ഓപ്പറേറ്റിംഗ് കപ്പാസിറ്റി വര്‍ധിപ്പിച്ചില്ല; കുവൈറ്റ് വിമാനത്താവളത്തില്‍ നിന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്‌ നിലവില്‍ പദ്ധതിയില്ല

New Update

publive-image

കുവൈറ്റ് സിറ്റി: ഓഗസ്റ്റ് ഒന്ന് മുതല്‍ അംഗീകൃത വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍, എയര്‍പോര്‍ട്ട് ഓപ്പറേറ്റിംഗ് കപ്പാസിറ്റി വര്‍ധിപ്പിക്കാത്ത പശ്ചാത്തലത്തില്‍, കുവൈറ്റ് വിമാനത്താവളത്തില്‍ നിന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് നിലവില്‍ പദ്ധതിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം, പ്രവാസികള്‍ക്ക് യാത്രാനുമതി നല്‍കിയതോടെ യാത്രാ വിപണിയും സജീവമാകുകയാണ്. ടിക്കറ്റുകളുടെ നിരക്കില്‍ വന്‍ കുതിച്ചുച്ചാട്ടമാണ് ഉണ്ടായത്. വിമാനങ്ങളിലെ പരിമിതമായ സീറ്റുകളാണ് ടിക്കറ്റ് നിരക്കിലെ വര്‍ധനവിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

Advertisment