കുവൈറ്റ് സിറ്റി: ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനവിലക്കില്ലാത്ത മറ്റൊരു രാജ്യം വഴി കുവൈറ്റിലെത്താമെന്ന് ഡിജിസിഎ ഡയറക്ടര്‍ യൂസഫ് അല്‍ ഫൗസാന്‍. എന്നാല്‍ ഇത്തരം രാജ്യങ്ങളില്‍ നേരത്തെയുണ്ടായിരുന്നതുപോലെ ക്വാറന്റൈന് അനുഷ്ഠിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് ഒന്ന് മുതല്‍ കുവൈറ്റിലേക്ക് പ്രവേശനാനുമതിയുണ്ടെങ്കിലും, വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത് പ്രവാസികള്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിസിഎയുടെ വിശദീകരണം.
വാക്സിന് സര്‍ട്ടിഫിക്കറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും ഫൗസാന്‍ പറഞ്ഞു. കുവൈറ്റില്‍ അംഗീകൃത വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കും, വാലിഡായ റെസിഡന്‍സ് രേഖകളുള്ളവര്‍ക്കും, കുവൈറ്റുമായി വിമാന സര്‍വീസുള്ള മറ്റൊരു രാജ്യം വഴി ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനം സാധ്യമാകും.