Advertisment

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് നടത്തി

New Update

കുവൈത്ത് : പാലിയേറ്റീവ് പരിചരണ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തിവരുന്ന ആയിരക്കണക്കിന് കിടപ്പു രോഗികളുടെ ആശ്വാസമായ തൃക്കരിപൂർ പാലീയേറ്റീവ് കെയർ സൊസൈറ്റിയുടെ കുവൈത്ത് ചാപ്റ്ററായ വിംഗ്സ് കുവൈത്തും, ആതുര സേവന രംഗത്ത് കുവൈത്തിൽ പ്രശസ്ത മായ ബദർ അൽ സമ മെഡിക്കൽ സെന്ററും സംയുക്തമായി ഫർവാനിയ ബദർ അൽ സമമെഡിക്കൽ സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

publive-image

കോവിഡ് കാലഘട്ടത്തിൽ പ്രവാസികൾക്ക് വളരെ ഏറെ ആശ്വാസകരമായിരുന്നു മെഡിക്കൽ ചെക്കപ്പ് ക്യാമ്പ്. കുവൈത്തിലെ ഇന്ത്യൻ ഡോക്ടേർസും ഫോറം പ്രസിഡന്റും വിംഗ്സ് കുവൈത്ത് രക്ഷാധികാരിയുമായ ഡോക്ടർ അമീർ അഹമ്മദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

വിംഗ്സ് കുവൈത്ത് ചെയർമാൻ കെ ബഷീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബദർ അൽ സമ കൺട്രീഹെഡ്‌ഡും വിംഗ്സ് രക്ഷാധികാരിയുമായ അഷറഫ് അയ്യൂർ, വിംഗ്സ് രക്ഷാധികാരി ഡോക്ടർ മുഹമ്മദ് സിറാജ്, വിംഗ്സ് ലെഫ് മെമ്പർ സലാം കളനാട്, വിംഗ്സ്‌ വൈസ് ചെയർമാൻ ബഷീർ ഉദിനൂർ എന്നിവർ അംശംസ അർപ്പിച്ചു.

വിംഗ്സ് കുവൈത്തിന്റെ ഉപഹാരം ഡോക്ടർ അമീർ അഹമ്മദിൽ നിന്നും ബദർ അൽ സമ മാർക്കറ്റിംഗ് ഹെഡ്‌ഡ് പ്രീമ ഏറ്റുവാങ്ങി. വിംഗ്സ് ജനറൽ സെക്രട്ടറി നളിനാക്ഷൻ ഒളവറ സ്വാഗതവും ട്രഷറർ സംസം റഷീദ് നന്ദിയും പറഞ്ഞു.

kuwait news
Advertisment