Advertisment

കുവൈത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജല വൈദ്യുതി മന്ത്രാലയത്തിലെ ജീവനക്കാർ പണിമുടക്കി

New Update

കുവൈറ്റ്‌: കുവൈത്തിൽ ജല വൈദ്യുതി മന്ത്രാലയത്തിലെ ജീവനക്കാർ പണിമുടക്കി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നു രാവിലെയാണ് മന്ത്രാലയം ആസ്ഥാന മന്ദിരത്തിൽ മുന്നിൽ ജീവനക്കാർ കുത്തിയിരിപ്പ് സമരം ആരംഭിച്ചത് .

Advertisment

publive-image

അപകട സാധ്യത ഏറെയുള്ള ജീവനക്കാർക്ക് റിസ്ക് അലവൻസായി ലഭിക്കുന്നത് വെറും 35 ദിനാറാണ്‌ .ഇത് കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുക, സമയ ബന്ധിതമായി വിതരണം ചെയ്യുക, ജീവനക്കാരുടെ വിവിധ അലവൻസുകൾ ഉടൻ വിതരണം ചെയ്യുക , എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

സൈറ്റുകളിൽ ഉയർന്ന മലിനീകരണ നിരക്ക് ഉണ്ടെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ റിപ്പോർട്ടുകൾ തെളിയിക്കുന്നുവെന്ന് സംഘാടക സമിതി അംഗം മഹമൂദ് അൽ മിസ്ബ പറഞ്ഞു.

തൊഴിലാളികളുടെ ഭാഗത്തു നിന്നും ഒരു പാട് ശ്രമങ്ങൾ നടത്തിയിട്ടും ജീവനക്കാരുടെ അവകാശങ്ങൾ അംഗീകരിക്കാൻ മന്ത്രാലയം കാലതാമസം വരുത്തുകയാണെന്നും അതുപോലെ തന്നെ കുവൈത്ത് ജല ഉൽപാദനത്തിന്റെ മികച്ച നിലവാരം നേടിയിട്ടും ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നു എന്നും സമരസമിതി നേതാക്കൾ ആരോപിച്ചു.

kuwait news
Advertisment