Advertisment

500 ഭക്ഷണ കിറ്റുകൾ നൽകി നെസ്​റ്റോ ഹൈപ്പർ; ഒരാൾക്ക്​ ഒരു മാസം കഴിക്കാനുള്ള സാധനങ്ങൾ അടങ്ങിയതാണ്​ ഓരോ കിറ്റും

New Update

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധി നീണ്ടുപോകുമ്പോൾ സന്നദ്ധ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി വ്യാപാര സ്ഥാപനങ്ങളും വ്യക്തികളും നൽകുന്ന സംഭാവനകൾ ചെറുതല്ല. ലോക് ഡൗണിലും കർഫ്യുവിലും പ്രയാസപ്പെട്ട് ഭക്ഷണത്തിനും മരുന്നിനും വിമാന ടിക്കറ്റിനുമുള്ള ടെലഫോൺ വിളികൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ നിൽക്കുമ്പോൾ സന്നദ്ധ പ്രവർത്തകർക്ക് ജീവകാരുണ്യ രംഗത്ത് മുന്നോട്ടുപോകാൻ കരുത്തുനൽകുന്നത് ഉദാര മനസ്‌കരായ കച്ചവട സ്ഥാപന ഉടമകളുടെ അകമഴിഞ്ഞ സഹകരണമാണ്.

Advertisment

publive-image

കൈയിലുള്ള സ്​റ്റോക്കുകൾ തീർന്നുകൊണ്ടിരിക്കുന്നു. ജോലിയും വരുമാനവുമില്ലാത്ത ആളുകളിൽനിന്ന്​ പിരിവെടുക്കുന്നതിനും പരിമിതിയുണ്ട്​. വ്യാപാര സ്ഥാപനങ്ങലാണല്ലോ പൊതു സംരംഭങ്ങൾക്ക്​ വാരിക്കോരി പ്രധാനമായും നൽകിയിരുന്നത്​. എന്നാൽ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളുടെ ഉടമകൾക്കും ജീവനക്കാർക്കും അങ്ങോട്ട്​ സഹായം കൊടുക്കേണ്ട സ്ഥിതിയാണ്​ കോവിഡ് കാലത്ത് സംജാതമായത്.

തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിൽ കച്ചവടം വളരെ കുറവ്​. ജനങ്ങൾക്ക്​ പുറത്തിറങ്ങാനാകാത്തതിനാൽ പഴയ കച്ചവടം തീരെയില്ല. ഭക്ഷ്യ വിഭവ-മരുന്ന് സ്ഥാപനങ്ങൾ ഒഴികെ ഏതാണ്ട് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. ഭാഗികമായി മാത്രമേ സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയുള്ളൂ. കുവൈത്തിലെ പ്രധാന വിദേശി ജനവാസ കേന്ദ്രങ്ങളൊക്കെയും ഓരോന്നായി ലോക്ക് ചെയ്യപ്പെട്ടപ്പോൾ പ്രവാസികളുടെ ഭക്ഷണ പ്രശ്‌നം കൂടുതൽ രൂക്ഷമായി.

ജനങ്ങളെ പട്ടിണിക്കിടാൻ തയ്യാറില്ലായെന്ന ഉറച്ച തീരുമാനത്തിൽ മുന്നിട്ടിറങ്ങിയ നിരവധി സന്നദ്ധ സംഘടനകൾ കുവൈത്തിലുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് കിട്ടാവുന്ന സഹായങ്ങളൊക്കെയും ലഭ്യമാക്കിയാണ് സംഘടനകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നത്.

അങ്ങിനെയാണ് കുവൈത്തിൽ കോവിഡ്​ കാല ജീവകാരുണ്യ പ്രവർത്തനങ്ങൾ​ വ്യവസ്ഥാപിതമായും ശക്​തമായും നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടായ്‌മകളിലൊന്നായ ടീം വെൽഫെയറിന്റെയും കനിവിന്റേയും പ്രവർത്തകർ കഴിഞ്ഞ ദിവസം നെസ്​റ്റോ ഹൈപ്പർ അധികൃതരെ ബന്ധപ്പെട്ടത്.

സന്നദ്ധ സംഘടനകളെ കൃത്യമായി നിരീക്ഷിക്കുന്ന നെസ്‌റ്റോ അധികൃതർ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നൽകി അഭ്യർത്ഥന നടത്തിയവരെ ഞെട്ടിച്ചു. 500 ഭക്ഷണ കിറ്റുകൾ അവർ വാഗ്​ദാനം ചെയ്​തു. ഒരാൾക്ക്​ ഒരു മാസം കഴിക്കാനുള്ള വിഭവങ്ങൾ അടങ്ങിയതാണ്​ ഓരോ കിറ്റും.

ഫഹാഹീലിൽ നടന്ന ചടങ്ങിൽ ടീം വെൽഫെയറിന്റെയും കനിവിന്റെയും കോവിഡ് റിലീഫ് ക്യാപ്​റ്റൻ ഖലീൽ റഹ്​മാൻ, കനിവ്​ ​വളണ്ടിയർമാരായ എൻ.സി. ബഷീർ, ഫൈസൽ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി.

നെസ്​റ്റോ റീജനൽ മാനേജർ വി. കരീം, ഓപറേഷൻ മാനേജർ വി.കെ. നംഷീർ, സ്​റ്റോർ മാനേജർ അമ്പാടി, ഫിനാൻസ്​ മാനേജർ തസീം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇതിനോടകം 4600 കിറ്റുകൾ കുവൈത്തിന്റെ പല ഭാഗങ്ങളിലായി വിതരണം ചെയ്യാൻ കഴിഞ്ഞതായി ടീം വെൽഫെയറിന്റേയും കനിവിന്റേയും ഭാരവാഹികൾ വ്യക്​തമാക്കി.

kuwait kuwait latest
Advertisment