Advertisment

ലൈഫ് എഗൈൻ ഫൌണ്ടേഷൻ കുവൈറ്റ്‌ ലോക ആരോഗ്യ ദിനം ആഘോഷിച്ചു

New Update

കുവൈറ്റിലെ ലൈഫ് എഗൈൻ ഫൌണ്ടേഷൻ 2018 ഏപ്രില്‍ 7 നുമൈദാൻഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച് ലൈഫ് എഗൈൻ ഫൌണ്ടേഷൻ കുവൈറ്റ്ന്റെ രണ്ടാം വാർഷികവുംലോക ആരോഗ്യ ദിനവും സംയുക്തമായിആഘോഷിച്ചു.

Advertisment

publive-image

താര സാന്നിദ്ധ്യം നിറഞ്ഞ ചടങ്ങില്‍ കുവൈറ്റിലെഇന്ത്യൻ സ്ഥാനപതി ജീവാസാഗർ, കുവൈറ്റ് ലൈഫ് എഗൈൻ ഫൌണ്ടേഷൻ രക്ഷാധികാരികളായ ഡോക്ടർ ഹിന്ദ് ഹമദ് അഹമ്മദ് അൽ ബഹാർ, മാലിക് ഇസ്സ അഹമ്മദ് അൽ അജീൽ, ലൈഫ് എഗൈൻ പ്രസ്ഥാനത്തിന്റെ സ്ഥാപക ഗൗതമി തടിമാല, ബോളിവുഡ് താരവും മുൻ ആരോഗ്യ മന്ത്രിയും എംപിയുമായ  ശത്രുഘ്‌ൻ സിൻഹ, ബോളിവുഡ് താരം പൂനം ധില്ലൻഎന്നിവർക്കൊപ്പം ലൈഫ് എഗൈൻ ഫൌണ്ടേഷൻ കുവൈറ്റ്പ്രസിഡൻറ് വെങ്കിട് കോഡൂരി, ഉപദേഷ്ടാവായ സുരേഷ് കെ പി, വൈസ് പ്രസിഡണ്ട് ജയന്തി നടരാജൻ, ജനറൽ സെക്രട്ടറി നീതു സിങ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

publive-image

ലൈഫ് എഗൈൻ ഫൗണ്ടേഷന്റെ ലക്ഷ്യത്തെയും പ്രവർത്തനങ്ങളെയുംകുറിച്ചു സംസാരിച്ച  ഗൗതമി, കഴിഞ്ഞഒരു വർഷം തന്നെ മെഡിക്കൽ ബോധവത്കരണങ്ങളും മെഡിക്കൽ ക്യാമ്പുകളും യോഗ ക്ലാസ്സുകളും നടത്തി എന്നത് ഏറെ അഭിമാനം നല്കുന്നതിനോടൊപ്പം മുന്നോട്ടു ളള യാത്രയ്ക്ക് പ്രചോദനം ആവുകയും ചെയ്യും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

publive-image

കാൻസർ പോലെയുള്ള ജീവിത രീതി രോഗങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തിൽ അവയെ പ്രതിരോധിക്കാനും ,പിടിപെട്ടാൽ അതിനെതിരെ പൊരുതാനും ഉള്ള മാനസിക പിന്തുണയും വേണ്ട സഹായങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ കുവൈറ്റിലെപ്രവർത്തനങ്ങൾക്ക്ഇപ്പോൾകുവൈറ്റിലെ സ്വദേശികൾക്കിടയിലും ജന സമ്മതിയേറിക്കൊണ്ടിരിക്കുകയാണ്.

publive-image

ആരോഗ്യ പൂർണ്ണമായ ഒരു ജീവിതത്തിനു ഏറ്റവും ആവശ്യമായത് രണ്ടുകാര്യങ്ങൾ ആണ് ഒന്ന് വിദ്യ അല്ലെങ്കില്‍ അറിവ്രണ്ട്ആരോഗ്യം, ഇത് രണ്ടും ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ്ലൈഫ് എഗൈൻ ഇപ്പോൾ മുന്നിൽ കാണുന്ന വെല്ലുവിളി, അതിനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ് ഈ കൂട്ടായ്മ.

ശത്രുഘ്നൻ സിൻഹ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കാൻസർ പ്രതിരോധം കാൻസർ അതിജീവനംഎന്നിവയെ കുറിച്ചും പ്രത്യേകിച്ചു പുകയിലജന്യമായ ക്യാൻസറിനെതിരെ ഉള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പങ്കുവച്ചപ്പോൾ, പ്രതിരോധ കുത്തി വയ്പുകളുടെയും വാർഷിക ആരോഗ്യ പരിശോധനകളുടെയും പ്രാധാന്യത്തെ കുറിച്ചുമായിരുന്നു  പൂനം ധില്ലൻ സംസാരിച്ചത്.

publive-image

പരിപാടിയുടെ ഭാഗമായി ഇറക്കിയ സോവനീര്‍ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ജീവാസാഗർന്റെയും ഗൗതമിയുടെയും നേതൃത്വത്തിൽ മറ്റു അതിഥികളോടും നേതൃത്വ നിരയോടും ഒപ്പം ലൈഫ് എഗൈൻ ഫൌണ്ടേഷൻ കുവൈറ്റിന്റെ കോർ കമ്മിറ്റി മെംബേർസ് ആയ ഷൈനി ഫ്രാങ്ക്, വിജയ നായർ, ചിന്നു കോര, നാഗേശ്വര റാവു, പ്രഗ്യ എന്നിവർ ചേർന്നുപ്രകാശനം നിർവഹിച്ചു.

publive-image

കുവൈറ്റിലെ ഡാൻസ് സ്കൂളുകളായ നാട്യവേദ സ്കൂൾ ഓഫ് ഡാൻസ്, ആചാര്യ ഡാൻസ് ഗ്രൂപ്പ്, ഡാൻസിങ് ഡിവാസ് എന്നിവർ ഒരുക്കിയ നൃത്ത രൂപങ്ങളും.പ്രശസ്തഗായകരായ എൻ സി കാരുണ്യ , സൗജന്യാ മദ്‌ഭൂഷി എന്നിവർ നയിച്ച മനോഹരമായ ഗാനമേളയുംപരിപാടി അതീവ ഹൃദ്യമാക്കി മാറ്റി!

kuwait
Advertisment