Advertisment

കുവൈറ്റിലേക്ക് ഇന്ത്യ അടക്കം 5 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കാന്‍ നീക്കം

New Update

കുവൈറ്റ്  : കുവൈറ്റിലേക്ക് ഇന്ത്യ അടക്കം 5 രാജ്യങ്ങളില്‍ നിന്നുള്ള കോവിഡ് വിമുക്ത സർട്ടിഫിക്കറ്റ് നേടിയ യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കാന്‍ നീക്കം. ഇന്ത്യ,  ഫിലിപ്പൈൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെയാകും ആദ്യം അനുവദിക്കുക.

Advertisment

publive-image

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈൻ‌സിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആദ്യ ഘട്ടത്തിന്റെ ഭാഗമായി കൊറോണ വൈറസ് പ്രതിരോധ സംവിധാനത്തിന് അനുസൃതമായി യാത്രക്കാർക്ക് താമസിയതെ പ്രവേശനം അനുവദിക്കാനാണ് നീക്കം.

കുവൈറ്റിലെ ആരോഗ്യ അതോറിറ്റികളുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള യാത്രക്കാരടക്കം  കൊറോണ വൈറസ് ഇല്ലെന്ന് തെളിയിക്കാൻ സാധുവായ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി.
kuwait news
Advertisment