Advertisment

ആലപ്പുഴ സ്വദേശിയായ യുവാവ് കുവൈറ്റില്‍ അന്തരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: ആലപ്പുഴ സ്വദേശിയായ യുവാവ് കുവൈറ്റില്‍ അന്തരിച്ചു. തത്തമ്പളളി ചെമ്പംപറമ്പിൽ വീട്ടിൽ സുരേഷ് കുമാർ (47) ആണ് മരിച്ചത്. ഇന്ന് മൂന്ന് മണിക്ക് കുവൈറ്റ് അദാന്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഭാര്യ പ്രീതി സുരേഷ്. ഒരു മകളുണ്ട്. അച്‌ഛൻ സോമൻ നായർ, അമ്മ ജയകുമാരി, സഹോദരങ്ങൾ സ്മിത രമേശ്, സുനിൽ കുമാർ, സന്ധ്യാ അജയൻ.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ആലപ്പുഴ പ്രവാസി അസോസിയേഷന്‍ കുവൈറ്റ്, സേവാദര്‍ശന്‍ കുവൈറ്റ്, എന്‍എസ്എസ് കുവൈറ്റ് എന്നീ മൂന്നു സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് മനോജ് മാവേലിക്കരയുടെ നേതൃത്വത്തില്‍ നടക്കുന്നു

Advertisment