Advertisment

കുവൈറ്റില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കുള്ള യാത്രാവിലക്ക് തുടരും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കുള്ള യാത്രാവിലക്ക് തുടര്‍ന്നേക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാനുമതി നല്‍കുന്നത് സംബന്ധിച്ച് കൊറോണ എമര്‍ജന്‍സി സുപ്രീം കമ്മിറ്റി അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് കാരണം.

കുവൈറ്റിലേക്കുള്ള യാത്രയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുന്നുണ്ടെന്നും, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നിലവില്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞെങ്കിലും, ആരോഗ്യ മുന്‍കരുതലുകള്‍ കര്‍ശനമായി തുടര്‍ന്നും സ്വീകരിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Advertisment