Advertisment

കുവൈറ്റില്‍ എല്ലാ മേഖലകളിലും അടുത്ത മാസം മുതല്‍ എന്‍ട്രി വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിച്ചേക്കും

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ എല്ലാ മേഖലകളിലും അടുത്ത മാസം മുതല്‍ എന്‍ട്രി വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയവും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ വിസകളും വാണിജ്യ സന്ദര്‍ശക വിസകളും അനുവദിക്കാന്‍ ഈ മാസം നാലിന് കൊറോണ എമര്‍ജന്‍സി സമിതി അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഴുവന്‍ മേഖലകളിലും വിസ അനുവദിക്കാന്‍ സാധ്യതയേറുന്നത്.

Advertisment