Advertisment

സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി കുവൈറ്റ്; ഒക്ടോബര്‍ 24 മുതല്‍ കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണശേഷിയിലേക്ക്; ഞായറാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ ഭാഗമായി കുവൈറ്റ് മന്ത്രിസഭ പ്രഖ്യാപിച്ച ഇളവുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രാബല്യത്തിലാകും. ഒക്ടോബര്‍ 22 മുതല്‍ പള്ളികളില്‍ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും. എന്നാല്‍ മാസ്‌ക് ധരിക്കണം.

ഒക്ടോബര്‍ 24 മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണശേഷിയിലേക്ക് മാറും. അന്ന് മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കില്ല. കൂടാതെ, വിവാഹം, സമ്മേളനം എന്നിവ നടത്തുന്നതിന് അനുമതിയുണ്ടാകും.

ഹാളുകള്‍, ഓഡിറ്റോറിയം എന്നിവയ്ക്കു പ്രവര്‍ത്തിക്കാം. കുവൈറ്റില്‍ അംഗീകാരമുള്ള വാക്‌സിന്‍ സ്വീകരിച്ച എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കും വിസ അനുവദിക്കും. 19 മാസമായി തുടരുന്ന നിയന്ത്രണങ്ങളാണ് കുവൈറ്റ് ലഘൂകരിക്കുന്നത്.

Advertisment