Advertisment

കുവൈത്തിൽ കഴിഞ്ഞ മാസം കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

New Update

publive-image

Advertisment

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കഴിഞ്ഞ മാസം മുതൽ കാണാതായ കോട്ടയം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം വേളൂർ സ്വദേശി മാളിയേക്കൽ നസിയ മൻസിൽ മുഹമ്മദ്‌ അൻസാറിന്റെ (47) മൃതദേഹമാണ് ഫഹാഹീലിലെ ഒഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് 20 ദിവസം പഴക്കമുള്ള മൃതദേഹം സുരക്ഷാ ഉദ്യോഗസ്ഥർ ഫഹാഹീലിലെ കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയത്.

ഫോറൻസിക് പരിശോധനയിലാണ് മൃതദേഹം അൻസാറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഫഹാഹീലിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്ത്‌ വരികയായിരുന്നു മുഹമ്മദ് അന്‍സാര്‍. മൃതദേഹം കുവൈത്തിൽ സംസ്കരിക്കും. യുഎഇയില്‍ നഴ്സ് ആണ് ഭാര്യ. രണ്ടു മക്കൾ ഉണ്ട്.

Advertisment