Advertisment

ആറു പ്രവാസികളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കണം; ബാങ്കുകളോട് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ്‌

New Update

publive-image

കുവൈറ്റ് സിറ്റി: ആറു പ്രവാസികളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് കുവൈറ്റിലെ എല്ലാ പ്രാദേശിക, വിദേശ ബാങ്കുകളോടും സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ് നിര്‍ദ്ദേശിച്ചു. പബ്ലിക് ഫണ്ട്‌സ് പ്രോസിക്യൂഷന്റെ തീരുമാനപ്രകാരമാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഈജിപ്ത്, ഇറാന്‍, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആറു പ്രവാസികളുടെ (ഓരോ രാജ്യത്തും രണ്ടു പേര്‍) അക്കൗണ്ട് വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണ വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി.

Advertisment