Advertisment

ലൈസന്‍സില്ലാതെ വാഹനമോടിച്ചു; കുവൈറ്റില്‍ മൂന്ന് ദിവസത്തിനിടെ പിടിയിലായത് പ്രായപൂര്‍ത്തിയാകാത്ത 475 പേര്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഒക്ടോബര്‍ 21 മുതല്‍ 23 വരെയുള്ള കാലയളവില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത 475 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പിആര്‍ വകുപ്പ് അറിയിച്ചു.

ഗതാഗത നിയമലംഘകര്‍ക്കെതിരെ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കുട്ടികള്‍ വാഹനമോടിച്ചതിന് പിടിയിലായാല്‍ രക്ഷിതാക്കള്‍ക്കായിരിക്കും ഉത്തരവാദിത്തമെന്ന് ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടി. അതുകൊണ്ട്, ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.

Advertisment