Advertisment

കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അലി സബാഹിനെ സന്ദർശിച്ച് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ 

New Update

കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അലി സബാഹ് അൽ സലേം അൽ സബാഹിനെ സന്ദർശിച്ചു. ഒക്ടോബർ 27-ന് നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന വിപുലമായ ചർച്ചകൾ നടന്നു.

Advertisment

publive-image

ആരോഗ്യവും സുരക്ഷയും ഉൾപ്പെടെ വിവിധ മേഖലകളിൽ നിലവിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും മാർഗങ്ങളും ചർച്ച ചെയ്തു. കൊവിഡ്‌-19 പാൻഡെമിക്കുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാഹചര്യങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള കാര്യങ്ങളെക്കുറിച്ചും ചർച്ചയായി.

കൂടാതെ, കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു. പകർച്ച വ്യാധി മൂലം വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയ്ക്ക് പ്രത്യേക കരുതല്‍ നല്‍കിയതിന്‌ അംബാസഡർ നേതൃത്വത്തിനും കുവൈറ്റ് ഭരണകൂടത്തിനും നന്ദി പറഞ്ഞു.

kuwait news
Advertisment