Advertisment

കാലാവസ്ഥ വ്യതിയാന സമ്മേളനം; കുവൈറ്റ് പ്രധാനമന്ത്രി യുകെയിലേക്ക്‌

New Update

publive-image

കുവൈറ്റ് സിറ്റി: ബ്രിട്ടണ്‍ ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥ വ്യതിയാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അടുത്ത ഞായറാഴ്ച യാത്ര തിരിക്കും. വിദേശകാര്യമന്ത്രിയും കാബിനറ്റ്കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ്, എണ്ണ, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിയായ ഡോ. മുഹമ്മദ് അല്‍ ഫാരിസ്, പാരിസ്ഥിതിക പൊതു അതോറിറ്റി ഡയറക്ടര്‍ ജനറലും ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല അല്‍ ഹമൂദ് എന്നിവരും സംഘത്തിലുണ്ടാകും.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിക്കുന്നത്. കാലാവസ്ഥയെക്കുറിച്ചുള്ള പ്രധാനപ്പെട്ട രാജ്യാന്തര ചര്‍ച്ചകള്‍ക്ക് സമ്മേളനം സാക്ഷ്യം വഹിക്കും. 51 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും. ചര്‍ച്ചകള്‍ക്ക് ശേഷം നിര്‍ണായക ശുപാര്‍ശകളും ഇവര്‍ നല്‍കും. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന 26-ാമത് സെക്ഷനില്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ കാലാവസ്ഥ വ്യതിയാനത്തിനൊപ്പം, വിവിധ വിഷയങ്ങളും ചര്‍ച്ചയാകും.

Advertisment