Advertisment

കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കുവൈറ്റില്‍ പ്രവാസി അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ 24-കാരന്‍ അറസ്റ്റില്‍. ഇരുവരും ശ്രീലങ്കന്‍ സ്വദേശികളാണ്. ഫഹാഹീല്‍ ഏരിയയിലെ പത്താം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. തുടര്‍ന്ന് യുവാവ് ഫഹാഹീല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കാമുകിയെ കൊലപ്പെടുത്തിയ ശേഷം താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായും, എന്നാല്‍ സാധിച്ചില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. യുവതിയുടെ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

Advertisment