Advertisment

ടൂറിസ്റ്റ് വിസകൾ നൽകുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള ഇ-വിസ സംവിധാനം പരിഷ്കരിച്ച് കുവൈറ്റ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ടൂറിസ്റ്റ് വിസകൾ നൽകുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള ഇ-വിസ സംവിധാനം പരിഷ്കരിച്ചു. ഏറ്റവും പുതിയ ആഗോള സംവിധാനങ്ങൾ നിലനിർത്തുന്നതിനും പൊതുജനങ്ങൾക്ക് സേവനം സുഗമമാക്കുന്നതിന് ഇ-സേവനം നവീകരിക്കുന്നതിനും വേണ്ടിയാണ് പരിഷ്‌കരണം.

ഇത്തരത്തിലുള്ള വിസ ലഭിക്കാൻ അനുമതിയുള്ള 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ടൂറിസ്റ്റ് വിസ നൽകുന്നതിന് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

ടൂറിസ്റ്റ് ഇ-വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുന്ന 53 രാജ്യങ്ങളുടെ പട്ടിക

  • അൻഡോറ
  • ഓസ്ട്രേലിയ
  • ഓസ്ട്രിയ
  • ബെൽജിയം
  • ഭൂട്ടാൻ
  • ബ്രൂണെ
  • ബൾഗേറിയ
  • കംബോഡിയ
  • കാനഡ
  • ക്രൊയേഷ്യ
  • സൈപ്രസ്
  • ചെക്ക്
  • ഡെന്മാർക്ക്
  • എസ്റ്റോണിയ
  • ഫിൻലാൻഡ്
  • ഫ്രാൻസ്
  • ജോർജിയ
  • ജർമ്മനി
  • ഗ്രീസ്
  • ഹംഗറി
  • ഐസ്ലാൻഡ്
  • അയർലൻഡ്
  • ഇറ്റലി
  • ജപ്പാൻ
  • ലാവോസ്‌
  • ലാത്വിയ
  • ലിച്ചെൻസ്റ്റീൻ
  • ലിത്വാനിയ
  • ലക്സംബർഗ്
  • മലേഷ്യ
  • മാൾട്ട
  • മൊണാക്കോ
  • നെതർലാൻഡ്സ്
  • ന്യൂസിലാന്റ്
  • നോർവേ
  • പോളണ്ട്
  • പോർച്ചുഗൽ
  • റൊമാനിയ
  • സാൻ മറീനോ
  • സെർബിയ
  • സിംഗപ്പൂർ
  • സ്ലൊവാക്യ
  • സ്ലൊവേനിയ
  • ദക്ഷിണ കൊറിയ
  • സ്പെയിൻ
  • സ്വീഡൻ
  • സ്വിറ്റ്സർലൻഡ്
  • പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന - ഹോങ്കോംഗ്
  • തുർക്കി
  • ഉക്രെയ്ൻ
  • യുണൈറ്റഡ് കിംഗ്ഡം
  • അമേരിക്ക
  • വത്തിക്കാൻ
Advertisment