Advertisment

'ഫിംഗര്‍പ്രിന്റ് സിസ്റ്റം' പാലിച്ചില്ല; 207 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് നിര്‍ത്തിവച്ച് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം

New Update

publive-image

കുവൈറ്റ് സിറ്റി: സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പ്രകാരം വിരലടയാള സംവിധാനം ( fingerprint system) പാലിക്കാത്ത വിവിധ മേഖലകളിലെ 207 ജീവനക്കാർക്ക് ശമ്പളം നൽകുന്നത് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം നിർത്തിവച്ചതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഹാജര്‍നിലയുമായി ബന്ധപ്പെട്ട് മന്ത്രാലയം നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് നടപടി. വിരലടയാള സംവിധാനം സിഎസ്‌സിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്ന ധാരാളം ജീവനക്കാരുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

Advertisment