Advertisment

ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച് കുവൈറ്റിലെ അമേരിക്കന്‍ സ്ഥാനപതി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അമേരിക്കന്‍ സ്ഥാനപതി അലീന റൊമാനോവ്‌സ്‌കി കുടുംബസമേതം ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചു. മോസ്‌കിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഇസ്ലാമിക വാസ്തുവിദ്യയടക്കം അവര്‍ പരിചയപ്പെട്ടു.

പ്രാര്‍ത്ഥന രീതികള്‍, ഇമാമുകളുടെ സവിശേഷതകള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ അവര്‍ ചോദിച്ചു മനസിലാക്കി. മോസ്‌കിന്റെ മ്യൂസിയത്തിലുള്ള ശേഖരണങ്ങളെക്കുറിച്ചും റൊമാനോവ്‌സ്‌കി മനസിലാക്കി.

ആദ്യമായാണ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുന്നതെന്നും, അത് മനോഹരമായ അനുഭവമായിരുന്നുവെന്നും റൊമാനോവ്‌സ്‌കി പ്രതികരിച്ചു.

അമേരിക്കന്‍ സ്ഥാനപതിയുടെ സന്ദര്‍ശനത്തില്‍ ഗ്രാന്‍ഡ് മോസ്‌കിന്റെ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അലി ഷദ്ദാദ് സന്തുഷ്ടി പ്രകടിപ്പിച്ചു.

Advertisment