Advertisment

കുവൈറ്റില്‍ റെസിഡൻസി നിയമലംഘകർക്ക് ഒരു മാസത്തെ സമയം കൂടി അനുവദിച്ചു

New Update

കുവൈറ്റ്   : കുവൈറ്റില്‍ റെസിഡൻസി നിയമലംഘകർക്ക് റെസിഡൻസി നിയമ വിധേയമാക്കാനായി ഒരു മാസത്തേക്ക് കൂടി സമയം അനുവദിച്ചതായി ആഭ്യന്തരമന്ത്രി ഷെയ്ഖ് തമീർ അല്‍ അലി. മാർച്ച് 2 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

മാനുഷിക പരിഗണനയുടെ പേരിലാണ് കാലാവധി നീട്ടിയതെന്ന് ആഭ്യന്തരമന്ത്രി  പറഞ്ഞു .

publive-image

കോവിഡ് സാഹചര്യം , താറുമാറായ വിമാന സർവീസുകൾ , പല മേഖലകളിലെയും ബിസിനസ് താൽക്കാലികമായി നിർത്തിവെയ്ക്കൽ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ രണ്ടാഴ്ച അടച്ചുപൂട്ടൽ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് സമയം നീട്ടി നില്‍കിയിരിക്കുന്നത്‌.

kuwait news
Advertisment