Advertisment

വര്‍ഗ്ഗീയ അജണ്ടകള്‍ക്കെതിരെ നീതി പീഠങ്ങള്‍ ജാഗ്രത പുലര്‍ത്തണം;  കെ.ഐ.സി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് : രാജ്യത്ത് കലാപവും, വര്‍ഗ്ഗീയ ചേരിതിരിവും ലക്ഷ്യമിട്ട് സംഘ്പരിവാര്‍ നടത്തുന്ന ഗൂഢാലോചനകള്‍ക്കെതിരെ, ഭരണകൂടങ്ങളും, നീതി പീഠങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ മാതൃകയില്‍ ഉത്തര്‍പ്രദേശിലെ ഗ്യാന്‍ വാപി മസ്ജിദുമായി ബന്ധപ്പെട്ട വിവാദങ്ങളും കള്ള പ്രചാരണങ്ങളും അപകടകരമായ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്.

ദൈവപ്രീതിക്കായി മതവിശ്വാസികള്‍ പതിറ്റാണ്ടുകളായി ആരാധനകള്‍ നടത്തുന്ന മസ്ജിദുകളും, ഇതര മതസ്തരുടെ ആരാധനാലയങ്ങളും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറുകള്‍ക്കും, കോടതികള്‍ക്കുമുണ്ട്.

മുസ്ലിം പേരുകളുള്ള സ്ഥലങ്ങളുടെയും മറ്റും പുനര്‍നാമകരണവും, ചരിത്ര സ്മാരകങ്ങള്‍ക്കായുളള അവകാശവാദങ്ങളും വര്‍ഗ്ഗീയശക്തികളുടെ   വെറുപ്പിന്റെയും, അസഹിഷ്ണതയുടെയും ബാഹ്യ പ്രകടനങ്ങളാണ്. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ  മലീമസപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ രാജ്യതാത്പര്യത്തിന് വിരുദ്ധവുമാണ്.

വിലക്കയറ്റവും, തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങള്‍ക്കിടയിലാണ്  ഭീതി പരത്തുന്ന ഇത്തരം സംഭവവികാസങ്ങളും അരങ്ങേറുന്നത്.  രാജ്യ പുരോഗതിക്കും, സമാധാനാന്തരീക്ഷത്തിനും തടസ്സമാകുന്ന എല്ലാ അതിക്രമങ്ങളെയും ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കാന്‍ പൊതുസമൂഹം ഒന്നിക്കണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Advertisment