Advertisment

രാഹുൽ ഗാന്ധിയുടെ ഓഫിസ്‌ ആക്രമണം, ഓ ഐ സി സി പ്രതിഷേധിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ : കോൺഗ്രസ്‌ സമുന്നത നേതാവും വയനാട്‌ എം പിയും ആയ രാഹുൽ ഗാന്ധിയുടെ ഓഫിസ്‌ എസ്‌ എഫ്‌ ഐ പ്രവർത്തകർ ആക്ക്രമിച്ച്‌ തകർത്തതിൽ ഒവർസിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ ഐ സി സി) കുവൈറ്റ്‌ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Advertisment

publive-image

സ്വർണ്ണക്കടത്തും, ഡോളർ കള്ളക്കടത്തും ഉൾപ്പടെ ദേശ വിരുദ്ദ പ്രവർത്തനങ്ങളിൽ കേരള മുഖ്യമന്ത്രിയുടെ ആഫിസ്‌ സംശയ നിഴലിൽ നിൽക്കുന്ന സാഹചര്യത്തിൽ,വൈദ്യുതി നിരക്ക്‌ കുത്തനെ കൂട്ടി ജെനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ തിരുമാനങ്ങളിൽ നിന്ന് ശ്രദ്ദ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം ആയാണോ ഈ ആക്രമണം എന്നും സംശയിക്കേണ്ടി ഇരിക്കുന്നു.

കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കാണുന്ന സഘപരിവാർ അജണ്ടയുടെ ഭാഗം ആയാണോ കേരളത്തിൽ സി പി എം പാർട്ടിയുടെ ഒത്താശയോടെ എസ്‌ എഫ്‌ ഐ പ്രവർത്തകർ യാതോരു പ്രകോപനവും ഇല്ലാതെ ഇത്തരം ഹിനമായ ആക്രമണത്തിനു തയ്യാറായതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കണം.

ഓ ഐ സി സി വയനാട്‌ ജില്ലാക്കമ്മറ്റി പ്രസിഡന്റ്‌ അക്ബർ വയനാടിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷധ സമ്മേളനം നഷണൽ കമ്മറ്റി ജെനറൽ സെക്ക്രട്ടറി ബി എസ്‌ പിള്ള ഉൽഘാടനം ചെയ്തു. വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, ജോബിൻ ജോസ്‌, വിൽസൺ ബത്തേരി, ബിജി പള്ളിക്കൽ, ഷിന്റോ തോമസ്‌, ബിനോയ്‌ അഗസ്റ്റിൻ, ഹസിബ്‌ കീലാട്ട്‌, അനീഷ്‌, സോജി എബ്രഹാം, സിബി കൈപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

Advertisment