Advertisment

ഇന്ത്യന്‍ മുസ്ലീം നവോത്ഥാനത്തിന് മത ഭൗതീക വിദ്യാഭ്യാസം അനിവാര്യം; ഡോ: ഫാറൂഖ് നഈമി

New Update

കുവൈറ്റ്‌ : മഹനായ അജ്മീര്‍ ശൈഖ് മുഈനുദ്ദീന്‍ തങ്ങള്‍ അടക്കമുള്ള സൂഫീവര്യന്മാര്‍ കാണിച്ചു തന്നത് മാനവീകതയുടെ മഹിത മാതൃകകള്‍ ആണ് എന്ന് എസ്എസ്എഫ്‌ അഖിലേന്ത്യാ സെക്രട്ടറി ഡോ: മുഹമ്മദ് ഫാറൂഖ് നഈമി പ്രസ്ഥാവിച്ചു.

Advertisment

publive-image

ഉത്തരേന്ത്യയില്‍ അടക്കമുള്ള മുസ്ലീംകളടക്കമുള്ളവരുടെ നവോത്ഥാനത്തിന് മതിയായ വിദ്യാഭ്യാസം നല്‍കലാണ് പരിഹാരം എന്ന് അദ്ദേഹം പറഞ്ഞു.

കുവൈത്ത് ICF ഫഹാഹീല്‍ സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച അജ്മീര്‍ ഖോജ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഫാറൂഖ് നഈമി.

ഓണ്‍ലൈന്‍ സമ്മേളനത്തില്‍ സെന്‍ട്രല്‍ പ്രസിഡന്റ് സയ്യിദ് സൈദലവി സഖാഫി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കുവൈത്ത് നാഷണല്‍ പസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു.

അലവി സഖാഫി തെഞ്ചേരി, അഹമദ് കെ. മാണിയൂര്‍, അബ്ദുള്ള വടകര, ശുകൂര്‍ കൈപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു. എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ദീഖ് സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ പിലാവളപ്പില്‍ നന്ദിയും പറഞ്ഞു.

kuwait news
Advertisment