Advertisment

കുവൈത്തിൽ യുടൂബിൽ പൊതു ധാർമ്മികത ലംഘിച്ചതായി തെളിയിക്കപ്പെട്ട പരസ്യങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: കുവൈത്തിൽ യുടൂബിൽ പൊതു ധാർമ്മികത ലംഘിച്ചതായി തെളിയിക്കപ്പെട്ട പരസ്യങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി യൂട്യൂബുമായി ഏകോപിപ്പിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

വ്യക്തികളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും വെബ്‌സൈറ്റുകളിലെ അനുചിതമായ ഉള്ളടക്കത്തെക്കുറിച്ച് അതോറിറ്റിക്ക് നിരവധി പരാതികൾ ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

അതോറിറ്റി ഈ പരാതികൾ പിന്തുടരുകയും പരിശോധിക്കുകയും ചെയ്തു, തുടർന്ന് ലംഘനങ്ങൾ നടത്തിയതായി തെളിയിക്കപ്പെട്ടവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിച്ചതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

പൊതു ധാർമ്മികതയ്ക്ക് വിരുദ്ധവും മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്നതുമായ യുട്യൂബ്‌ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടതായി ഉറവിടങ്ങൾ വെളിപ്പെടുത്തി.

Advertisment