Advertisment

പ്രവാസികൾക്ക് കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണം; പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിന് നിവേദനം നൽകി

New Update

കുവൈറ്റ് : പ്രവാസികൾക്ക് കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിന് നിവേദനം നൽകി .യാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്ക് കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് എന്നിവർ ചേർന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നിവേദനം നൽകി.

Advertisment

publive-image

കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിലും, മറ്റു രാജ്യങ്ങളിലും ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ മൂലം ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാർ ,സാധുതയുള്ള റസിഡൻസ് വിസ ഉണ്ടായിട്ടും തങ്ങളുടെ ജോലികളിൽ വിദേശത്ത് തിരികെ പ്രവേശിക്കാനാകാതെ നാട്ടിൽ തങ്ങുന്ന സാഹചര്യമാണുളളത്.കൂടാതെ ചില രാജ്യങ്ങൾ ഇപ്പോൾ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ,അവരുടെ നാട്ടിലേക്ക് വരുന്നതിന് മുൻഗണനയും ഒപ്പം ക്വാറന്റയ്ൻ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ രാജ്യത്ത് അവലംബിച്ചിട്ടുള്ള രീതിയനുസരിച്ച് ,വാക്സിനേഷന്റെ രണ്ടു ഡോസുകളും പൂർത്തിയാക്കാൻ മാസങ്ങൾ കഴിയേണ്ടിവരുമെന്നതിനാൽ ഈ അടിയന്തിര സാഹചര്യം പരിഗണിച്ച് , പ്രവാസികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സ്വീകരിക്കണമെന്ന് നിവേദനത്തിൽ ബഹു. കേന്ദ്ര മന്ത്രി ഡോ ഹർഷ വർദ്ദനോട് പ്രവാസി ലീഗൽ സെൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അനുകൂല തീരുമാനമുണ്ടാകുമെന്നും, അതു വഴി പ്രവാസികൾക്ക് വിദേശത്തേക്ക് വേഗത്തിൽ മടങ്ങുന്നതിന് സാഹചര്യമുണ്ടാകുമെന്നും പ്രത്യാശിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.

kuwait news
Advertisment